Asianet News MalayalamAsianet News Malayalam

രണ്ടാം ചതുര്‍ദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തിട്ടുണ്ട്. അഭിമന്യൂ ഈശ്വരന്റെ (117) സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചത്.

India A got good start vs England Lions in second four day match
Author
Kalpetta, First Published Feb 13, 2019, 7:18 PM IST

കല്‍പ്പറ്റ: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തിട്ടുണ്ട്. അഭിമന്യൂ ഈശ്വരന്റെ (117) സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചത്. കളി നിര്‍ത്തുമ്പോള്‍ കരുണ്‍ നായര്‍ (14) ക്രീസിലുണ്ട്. 

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കെ.എല്‍. രാഹുല്‍ (81)- ഈശ്വരന്‍ ഓപ്പണിഹ് കൂട്ടുക്കെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 178 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്കി സാക് ചാപ്പല്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 

പിന്നാലെ എത്തിയ പ്രിയങ്ക് പാഞ്ചലും (50) മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനിടെ ഈശ്വരനെ ഡൊമിനിക് ബെസ് പുറത്താക്കി. 85ാം ഓവറില്‍ പാഞ്ചലും മടങ്ങിയതോടെ രണ്ടാം ദിനം സ്റ്റംപെടുക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios