മൊഹാലി: മൊഹാലി ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തും. മറ്റന്നാളാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക. ഇംഗ്ലണ്ട് ടീമിലും മാറ്റം ഉറപ്പായി. മൊഹാലിയിലേത്. വിരാട് കോലി നായകനായുള്ള ഇരുപതാം ടെസ്റ്റാണ് മൊഹാലിയിലേത്. ഇതുവരെയുള്ള 19 ടെസ്റ്റുകളിലും കൊഹ്‌ലി ഇറങ്ങിയത്, തൊട്ടുമുന്‍പുള്ള ടെസ്റ്റിലെ ടീമിൽ നിന്ന് ഒരു മാറ്റമെങ്കിലും വരുത്തിയാണ്. വിശാഖപ്പട്ടണത്തെ ഗംഭീര ജയം കാരണം മൊഹാലിയിലെ ടീമിൽ മാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിതമായി സാഹയ്ക്ക് പരിക്കേറ്റു.

എങ്കിലും പാര്‍ത്ഥിവ് പട്ടേലിന്റെ വരവൊഴിച്ചാൽ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാമ് വിലയിരുത്തല്‍. ഭുവനേശ്വര്‍ കുമാറിനെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും അന്തിമ ഇലവനില്‍ തുടരാനാണ് സാധ്യത. അതേസമയം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജോസ് ബട്‍‍ലറിന് അവസരം നല്‍കാന്‍ ഒരുങ്ങുകയാണ് അലിസ്റ്റര്‍ കുക്ക്.

കഴിഞ്ഞ ആറ് ഇന്നിംഗ്സിലും തിളങ്ങാതിരുന്ന ഡക്കറ്റ് പുറത്തുപോകും. ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ വേഗമറിയ മൂന്ന് സെഞ്ച്വറികളും ബട്‍ലറിന്റെ പേരിലാണ്.