റാഞ്ചി: ട്വന്‍റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ ആറ് ഓവറില്‍ 48 റണ്‍സ്. മഴ നിയമ പ്രകാരം വിജയലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഓസീസ് സ്കോര്‍ 18.4 ഓവറില്‍ 118ല്‍ നില്‍ക്കുമ്പോളാണ് മഴയെത്തിയത്. 42 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍.
തുടക്കത്തിലെ ഡേവിഡ് വാര്‍ണ്ണറെ നഷ്ടമായ സന്ദര്‍ശകര്‍ക്കായി മാക്‌സ്‌വെല്ലും ടിം പെയ്‌നും 17 റണ്‍സ് വീതമെടുത്തു. ഓസീസ് നിരയില്‍ മറ്റാരും രണ്ടക്കം കാണാതെ പോയ മല്‍സരത്തില്‍ ഇന്ത്യയ്ക്കായി ജസ്‌പ്രീത് ബൂംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. പരമ്പരയില്‍ നാലാം തവണ മാക്‌സ്‌വെലിന്‍റെ വിക്കറ്റ് ചഹല്‍ നേടി.
