ഹൈദരാബാദ്: മൂന്നാം ട്വന്‍റി-20 ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷ മഴ റാഞ്ചി. ഇന്ത്യാ- ഓസ്ട്രേലിയ മൂന്നാം ട്വന്‍റി-20 ഒരു പന്തുപോലും ഏറിയാതെ ഉപേക്ഷിച്ചു. നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂറിലധികം കാത്തുനിന്നെങ്കിലും കുതിര്‍ന്ന ഔട്ട്ഫീല്‍ഡ് തോര്‍ന്നില്ല. ഇതോടെ ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്‍റി-20 പരമ്പരയും സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ അസ്തമിച്ചു.
ഓരോ മത്സരങ്ങള്‍ ജയിച്ച് പരമ്പരയില്‍ തുല്യരായിരുന്നു ഇരു ടീമുകളും. പരമ്പരയിലെ ആദ്യ മത്സരം ഒമ്പത് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് എട്ട് വിക്കറ്റിനാണ് സ്വന്തമാക്കിയത്.
