ധര്‍മ്മശാല: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയ്‌ക്ക് ദയനീയ തുടക്കം. 20 റണ്‍സെടുക്കുന്നതിനിടെ അ‌ഞ്ചു വിക്കറ്റുകള്‍ നഷ്‌ടമായി. ശ്രീലങ്കൻ പേസര്‍മാര്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ആഞ്ഞടിച്ചപ്പോള്‍ ശിഖര്‍ ധവാൻ(പൂജ്യം), രോഹിത് ശര്‍മ്മ(രണ്ട്), ശ്രേയസ് അയ്യര്‍(ഒമ്പത്), ദിനേഷ് കാര്‍ത്തിക്ക്(പൂജ്യം), മനീഷ് പാണ്ഡെ(രണ്ട്), ഹര്‍ദ്ദിക് പാണ്ഡ്യ(10) എന്നിവരാണ് പുറത്തായത്. ആറു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സുരംഗ ലക്‌മലാണ് ഇന്ത്യയെ തകര്‍ത്തത്. എയ്ഞ്ചലോ മാത്യൂസ്, നുവാൻ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 25 എന്ന നിലയിലാണ് ഇന്ത്യ. റണ്‍സൊന്നുമെടുക്കാതെ എം എസ് ധോണിയും ഭുവനേശ്വര്‍കുമാറുമാണ് ക്രീസിൽ.