ധാക്ക: അണ്ടർ–18 ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് കിരീടം. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ കുട്ടികൾ ആതിഥേയരെ വീഴ്ത്തിയത്.

ആദ്യപകുതിയിൽ ഇരുടീമും ഓരോ ഗോൾ അടിച്ച് സമനില പാലിച്ചു. രണ്ടാം പകുതിയിൽ ഇന്ത്യ ലീഡ് നേടിയപ്പോഴൊക്കെ കൃത്യമായി തിരിച്ചടിച്ച് സമനില പിടിച്ചു ബംഗ്ലാ കുട്ടികൾ. എന്നാൽ കളി അവസാനിക്കാൻ 20 നിമിഷം മാത്രം ബാക്കിനിൽക്കെ ഇന്ത്യ നേടിയ വിജയഗോളിന് അവർക്ക് മറുപടിയുണ്ടായില്ല.