ദക്ഷിണാഫ്രിക്കയ്‍ക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. ദക്ഷിണാഫ്രിക്കയെ ആദ്യമേ അടിച്ചോതുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ബാറ്റ്‍സ്‍മാന്‍. ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ ഒരു ബഹുമാനവും നല്‍കാതെയാണ് ടീം ഇന്ത്യയുടെ ബാറ്റിംഗ്. പക്ഷേ സ്‍കോറിംഗിനു വേഗം കൂടുമ്പോള്‍ വിക്കറ്റ് നഷ്‍ടമായിക്കൊണ്ടിരിക്കുന്നതാണ് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കുന്നത്. ആറ് ഓവറുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്‍ടത്തില്‍ 78 റണ്‍സ് ആണ് ഇന്ത്യ നേടിയിരിക്കുന്നത്.
തുടക്കത്തിലെ നയം വ്യക്തമാക്കുന്നതായി ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിംഗ്. രണ്ട് സിക്സുകളും രണ്ട് ഫോറുമായി വെറും ഒമ്പത് പന്തില്‍ നിന്നാണ് രോഹിത് ശര്‍മ്മ 21 റണ്‍സ് എടുത്തത്. രോഹിത് ശര്‍മ്മ പുറത്തായെങ്കിലും സ്‍കോറിംഗിന് വേഗം കുറഞ്ഞില്ല. സുരേഷ് റെയ്‍ന ഏഴ് പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 15 റണ്‍സ് എടുത്തു. ധവാന്‍ 13 പന്തുകളില്‍ നിന്ന് രണ്ട് സിക്‍സും മൂന്ന് ഫോറും ഉള്‍പ്പടെ 30 റണ്‍സുമായി ബാറ്റിംഗ് തുടരുന്നു. നായകന്‍ വിരാട് കോലി 10 പന്തുകളില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പടെ ഒമ്പത് റണ്‍സ് എടുത്തിട്ടുണ്ട്.
