ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 76 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി ട്വന്‍റി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ പാഡ് കെട്ടുന്നു. ഇന്ത്യന്‍ സമയം 8.30 നാണ് മത്സരം ആരംഭിക്കുക. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ നിരവധി മാറ്റങ്ങളുമായാവും ഇന്ത്യ രണ്ടാം മല്‍സരത്തിനിറങ്ങുക.

ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഉമേഷ് യാദവ് എന്നിവരെല്ലാം രണ്ടാം ടി20യില്‍ പ്ലെയിങ് ഇലവനിലെത്തും. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 76 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. രോഹിതും ധവാനും ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചഹാലും ചേര്‍ന്ന് അയര്‍ലണ്ടിനെ വട്ടം കറക്കി വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ 208 റണ്‍സ് നേടിയപ്പോള്‍ അയര്‍ലന്‍ഡിന്‍റെ ചെറുത്തുനില്‍പ്പ് 132/9 ല്‍ അവസാനിച്ചു.

ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്ന, എംഎസ് ധോണി, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.

അയര്‍ലാന്‍ഡ്: ഗാരി വില്‍സ (ക്യാപ്റ്റന്‍), ആന്‍ഡ്രു ബാല്‍ബിറൈന്‍, പീറ്റര്‍ ചേസ്, ജോര്‍ജ് ഡോക്രെല്‍, ജോഷ് ലിറ്റില്‍, ആന്‍ഡ്രു മക്ബ്രൈന്‍, കെവിന്‍ ഒബ്രിയന്‍, വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ്, സ്റ്റുവര്‍ട്ട് പൊയ്ന്റര്‍, ബോയ്ഡ് റാങ്കിന്‍, ജെയിംസ് ഷാനോ, സിമ്രന്‍ജീത്ത് സിങ്, പോള്‍ സ്റ്റിര്‍ലിങ്, സ്റ്റുവര്‍ട്ട് തോംസണ്‍.