ഇംഗ്ലണ്ടിനെതിരേ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് 464 റണ്‍സ് വിജയലക്ഷ്യ. ഓവലില്‍ രണ്ടാം ഇന്നിങ്‌സ് ഇംഗ്ലണ്ട് എട്ടിന് 423 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക് (147), ക്യാപ്റ്റന്‍ ജോ റൂട്ട് (125) എന്നിവരുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് 464 റണ്‍സ് വിജയലക്ഷ്യ. ഓവലില്‍ രണ്ടാം ഇന്നിങ്‌സ് ഇംഗ്ലണ്ട് എട്ടിന് 423 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക് (147), ക്യാപ്റ്റന്‍ ജോ റൂട്ട് (125) എന്നിവരുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

Add Asianetnews as a Preferred SourcegooglePreferred

രണ്ടാംദിനം ചായക്ക് പിരിയുമ്പോള്‍ തന്നെ ഇംഗ്ലണ്ടിന്റെ ലീഡ് 400 കടന്നിരുന്നു. പിന്നീട് എത്രയും പെട്ടന്ന് വര്‍ധിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇംഗ്ലീഷ് താരങ്ങളുടെ ലക്ഷ്യം. കീറ്റണ്‍ ജെന്നിങ്‌സ് (10), മൊയീന്‍ അലി (20), ജാണി ബെയര്‍സ്‌റ്റോ (18), ജോസ് ബട്‌ലര്‍ (0), ബെന്‍ സ്റ്റോക്‌സ് (37), സാം കുറന്‍ (21) എന്നിവരാണ് റൂട്ടിനും കുക്കിനും പുറമെ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.

14 ഫോറിന്റെ സഹായത്തോടെയാണ് കുക്ക് 147 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. ഇരുവരേയും ഹനുമാ വിഹാരി പുറത്താക്കി. മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റുണ്ട്.