ബെംഗളുരു: ഗോള്‍ വര്‍ഷത്തോടെ മക്കാവോയെ 4-1ന് തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് യോഗ്യത. നാല് കളികളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായാണ് ഇന്ത്യയുടെ ഏഷ്യാകപ്പ് പ്രവേശം. ഇന്ത്യക്കായി റൗളിന്‍ ബോര്‍ഗ്സ്, സുനില്‍ ഛേത്രി, ജെജെ എന്നിവര്‍ വലകുലുക്കിയപ്പോള്‍ ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നു. നാല് തവണ മാത്രമാണ് ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് യോഗ്യത ലഭിച്ചിട്ടുള്ളത്. 2011ലാണ് ഇന്ത്യ അവസാനമായി ഏഷ്യകപ്പ് കളിച്ചത്.