ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം ഇന്ത്യന്‍ കുട്ടികള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
അമ്മന്‍: യുത്ത് ഫുട്‌ബോളില്‍ ജപ്പാനെതിരേ ഇന്ത്യ പൊരുതി തോറ്റു. ജോര്‍ജാനില്‍ നടക്കുന്ന അണ്ടര്‍ 16 ഫുട്‌ബോളില്‍ 2-1നായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം ഇന്ത്യന്‍ കുട്ടികള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് ക്യാപ്റ്റന്‍ വിക്രം സിംഗാണ് ലീഡ് നല്‍കിയത്. 26ആം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ഇന്ത്യയുടെ ഗോള്‍.
ആദ്യ പകുതി അവസാനിക്കും വരെ ഇന്ത്യ തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ 58ാം മിനിറ്റില്‍ ഇന്ത്യ സമനിലഗോള്‍ നേടി. ആറ് മിനിറ്റുകള്‍ക്ക് ശേഷം ജപ്പാന്‍ രണ്ടാം ഗോളും കണ്ടെത്തി. പൊരുതി നോക്കിയെങ്കിലും സമനില ഗോള്‍ മാത്രം പിറന്നില്ല. ആദ്യ മത്സത്തില്‍ ഇന്ത്യ ജോര്‍ദാനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചിരുന്നു.
സ്‌പെയ്‌നില്‍ നടക്കുന്ന അണ്ടര്‍ 20 കോടിഫ് കപ്പില്‍ ഇന്ത്യ വെനസ്വേലയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. അണ്ടര്‍ 20 ലോക റണ്ണേഴ്‌സ് അപ്പാണ് ലാറ്റിനമേരിക്കന്‍ രാജ്യം. നാളെ അര്‍ജന്റീനയ്‌ക്കെതിരേയാണ് ഇന്ത്യയുടെ മത്സം.
