സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി. ഏഷാ്യന്‍ കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായതോടെയാണ് ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടത്.  ടൂര്‍ണമെന്റിന് മുമ്പ 97ാം സ്ഥാനത്തായിരുന്ന ഇന്ത്യ 103ാം റാങ്കിലേക്ക് വീണു. ഏഷ്യന്‍ റാങ്കിങ്ങിലും ഇന്ത്യ 18ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതെസമയം ഏഷ്യന്‍ കപ്പില്‍ സ്വപ്നസമാന കുതിപ്പ് നടത്തി കിരീടം നേടിയ ഖത്തര്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55ാം റാങ്കിലെത്തി.  

ഏഷ്യന്‍ രാജ്യങ്ങളില്‍ 22ആം സ്ഥാനത്തുള്ള ഇറാനാണ് ഒന്നാമത്. ജപ്പാന്‍ (27), കൊറിയ (38), ഓസ്‌ട്രേലിയ (42) സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഏഷ്യന്‍ കപ്പ് ഫൈനലില്‍ കളിച്ച ജപ്പാന്‍ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളും ഖത്തര്‍ വിജയിച്ചിരുന്നു. ഒരു ഗോള്‍ മാത്രമാണ് ഖത്തര്‍ ടൂര്‍ണമെന്റില്‍ ഉടനീളം വഴങ്ങിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കെതിരായ തോല്‍വിയാണ് ഇന്ത്യക്ക് വിനയായത്. തായ്‌ലന്‍ഡിനെതിരെ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായാത്.