പോര്‍ട്ട് എലിസബത്ത്: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഇന്ന് പോര്‍ട്ട് എലിസബത്തില്‍. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര ജയം സ്വന്തമാക്കാം. ജൊഹന്നസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ആദ്യ മൂന്ന് കളിയിലും തിളങ്ങിയ സ്പിന്‍ ബൗളര്‍മാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതാണ് ജൊഹന്നസ്ബര്‍ഗില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. രോഹിത് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. അതേസമയം ഇനിയുള്ള രണ്ട് കളിയിലും ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. മുന്‍ നായകന്‍ എ ബി ഡിവിലിയേഴ്സ് പരുക്ക് മാറിയെത്തിയത് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും
