ഇന്ത്യയ്ക്ക് ആശങ്കയായി മഴ; മത്സരം വൈകുന്നു

First Published 12, Mar 2018, 6:47 PM IST
india sri lnaks t20 toss and match delayed due to rain
Highlights
  • മഴ മൂലം ടോസ് എടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20യിലെ നിര്‍ണായകമായ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തില്‍ മഴ ഭീഷണി ഒഴിയുന്നില്ല. മഴ തുടരുന്നതിനാല്‍ മത്സരം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോസ് എടുക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈകിയാണെങ്കിലും കളി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ ജയങ്ങള്‍ വീതം നേടി പോയന്റ് പട്ടികയില്‍ തുല്യത പാലിക്കുകയാണ്. ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച സ്കോര്‍ ഉയര്‍ത്തിയതിനാല്‍ ശ്രീലങ്കയ്ക്ക് നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കമുണ്ട്. ഇന്ന് ലങ്കക്കെതിരെ ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേലാണ് മഴ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്.

 

loader