ദില്ലി: ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ മുരളി വിജയ്ക്ക് അര്‍ദ്ധസെഞ്ച്വറി. ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തിട്ടുണ്ട്. 51 റണ്‍സുമായി മുരളി വിജയും 17 റണ്‍സെടുത്ത വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാനും പൂജാരയുമാണ് പുറത്തായത്.
ദില്‍റുവാന്‍ പെരേരക്കും ഗാമജിനുമാണ് വിക്കറ്റുകള്‍. ധവാനെ പുറത്താക്കിയ ദില്‍റുവാന്‍ പെരേര വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ശ്രീലങ്കന്‍ ബൗളറായി. ഇരുപത്തഞ്ചാം ടെസ്റ്റിലാണ് ദില്‍റുവാന്‍ നൂറാം വിക്കറ്റ് നേടിയത്. 27 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്‍റെ റെക്കോഡാണ് പെരേര മറികടന്നത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
