ഇന്ത്യ: ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ധര്‍മ്മശാലയില്‍ തുടക്കമാവും. വിശ്രമം അനുവദിച്ച വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഇതോടെ അജിങ്ക്യ രഹാനെ മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാനെത്തും. പരുക്കേറ്റ കേദാര്‍ ജാദവിന് പകരം ഇന്ത്യ തമിഴ്‌നാടിന്റെ യുവ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കും നിര്‍ണായകമാണ് ഈ പരമ്പര. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടുകയാണ് ലങ്കയുടെ ലക്ഷ്യം. മഴ കളിതടസ്സെപ്പെടുത്തും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. പതിനൊന്നരയ്ക്കാണ് കളി തുടങ്ങുക.