രണ്ടാം എകദിനം ഇന്ന് ലോഡ്‌സില്‍
ലോഡ്സ്: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് ലോര്ഡ്സില് നടക്കും. ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് 3.30ന് മത്സരം തുടങ്ങും.
പരിക്ക് ഭേദമായ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശർമയുടെയും കുൽദീപ് യാദവിന്റെയും മികവിലായിരുന്നു ഇന്ത്യൻ ജയം. നേരത്തെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
