സീനിയര്‍ ടീമിന് പിന്നാലെ ഇന്ത്യയുെട അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് കിരീടം നേടി. ശ്രീലങ്കയെ  144 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ കുട്ടികള്‍ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 304 റണ്‍സെടുത്തു.

ധാക്ക: സീനിയര്‍ ടീമിന് പിന്നാലെ ഇന്ത്യയുെട അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് കിരീടം നേടി. ശ്രീലങ്കയെ 144 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ കുട്ടികള്‍ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 304 റണ്‍സെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക 38.4 ഓവറില്‍ 160 റണ്‍സിനിടെ എല്ലാവരും പുറത്തായി.

യഷസി ജെയ്‌സ്വാള്‍ (85), അനുജ് റാവത്ത് (57), ദേവ്ദത്ത് പടിക്കല്‍ (31), സിമ്രാന്‍ സിങ് (37 പന്തില്‍ 65), ആയുഷ് ബദോനി (28 പന്തില്‍ 52) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ സിമ്രാന്‍, ബദോനി എന്നിവര്‍ പുറത്താവാതെ നിന്നു. 

ഹര്‍ഷ് ത്യാഗിന്റെ ആറ് വിക്കറ്റ് പ്രകടനാണ് ലങ്കയെ തകര്‍ത്തത്. 10 ഓവറില്‍ 38 റണ്‍സ് വിട്ടുനല്‍കിയാണ് ത്യാഗി ആറ് വിക്കറ്റെടുത്തത്. സിദ്ധാര്‍ത്ഥ് ദേശായി രണ്ട് വിക്കറ്റ് വീഴ്ത്തി. 49 റണ്‍സെടുത്ത നിഷാന്‍ ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നവോദ് പരവിതാന 48 റണ്‍സെടുത്തു.