അഫ്‌ഗാനിസ്ഥാനു എതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്കു പകരം ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തി
മുംബൈ: അഫ്ഗാനിസ്ഥാനു എതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്കു പകരം ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തി. നേരത്തെ തന്നെ സാഹ കളിച്ചേക്കില്ല എന്ന റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു സാഹയുടെ വലത് കൈയ്യിലെ തള്ളവിരലിന് ശസ്ത്രക്രിയ വേണമോയെന്ന് എക്സ് റേ റിപ്പോര്ട്ട് വരുന്നതോടെ ഇത് വ്യക്തമായിരുന്നു. ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില് കൊല്ക്കത്ത നൈറ്റ് റൈഡേ ശിവം മാവിയുടെ ബൗണ്സര് നേരിടുന്നതിനിടെയാണ് സാഹയ്ക്കു പരിക്കേറ്റത്.
ഐപിഎല്ലിലും ശ്രീലങ്ക ടി20 കപ്പിലും മികച്ച പ്രകടനമാണ് ദിനേശ് കാര്ത്തിക്കിന് ഇന്ത്യന് ടെസ്റ്റ് ടീമിലേക്ക് വഴി തെളിച്ചത്. ജൂണ് 14 മുതലാണ് ഇന്ത്യ അഫ്ഗാന് ടെസ്റ്റ്. ടെസ്റ്റ് പദവി കിട്ടിയതിന് ശേഷം അഫ്ഗാനിസ്ഥാന്റെ പ്രഥമ അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണ് ഇത്. കോലി അടക്കമുള്ള പ്രമുഖ കളിക്കാരുടെ അഭാവത്തില് അജന്ക്യ രഹാനെയാണ് ഈ ടെസ്റ്റില് ഇന്ത്യയെ നയിക്കുന്നത്
