കോലിയുടെ പന്തില്‍ ഉമേഷ് യാദവ് ക്യാച്ചെടുത്താണ് നീല്‍സണ്‍ പുറത്തായത്. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് കോലിക്ക് വിശ്വസിക്കാന്‍ പോലുമായില്ല എന്നതും രസകര കാഴ്‌ച്ചയായി.

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തില്‍ മൂന്നാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പന്തെറിഞ്ഞത് ചര്‍ച്ചയായിരുന്നു. രണ്ട് ഓവറുകള്‍ എറിഞ്ഞെങ്കിലും കോലിക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തിന്‍റെ അവസാന ദിനം പന്തെടുത്ത കോലിക്ക് വിക്കറ്റ് ലഭിച്ചു. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹാരി നീല്‍സണിന്‍റെ വിക്കറ്റാണ് കോലി നേടിയത്. 

കോലിയുടെ പന്തില്‍ ഉമേഷ് യാദവ് ക്യാച്ചെടുത്താണ് നീല്‍സണ്‍ പുറത്തായത്. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് കോലിക്ക് വിശ്വസിക്കാന്‍ പോലുമായില്ല എന്നതും രസകര കാഴ്‌ച്ചയായി. ഈ സമയം സെഞ്ചുറി പൂര്‍ത്തിയാക്കി ബാറ്റ് ചെയ്യുകയായിരുന്നു നീല്‍സണ്‍. 170 പന്തില്‍ 100 റണ്‍സാണ് താരം എടുത്തത്. എന്നാല്‍ മത്സരം സമനിലയില്‍ അവസാനിച്ചു. 

Scroll to load tweet…