Asianet News MalayalamAsianet News Malayalam

പെര്‍ത്ത് ടെസ്റ്റ്; ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

സ്റ്റാര്‍ക്കിനൊപ്പം കമിന്‍സും ഹേസല്‍വുഡും തന്നെയാകും പെര്‍ത്തില്‍ ഓസീസ് പേസാക്രമണം നയിക്കുക. നഥാന്‍ ലിയോണ്‍ ടീമിലെ ഏക സ്പിന്നറാകും. ഓപ്പണറായി ആരോണ്‍ ഫിഞ്ചിനെയും സെലക്ടര്‍മാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. മാര്‍ക്വസ് ഹാരിസ് തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

India vs Australia  australia announced unchanged team for perth test
Author
Perth WA, First Published Dec 13, 2018, 3:41 PM IST

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. അഡ്‌ലെയ്‍ഡ് ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. അഡ്‌ലെയ്ഡില്‍ നിറം മങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും സ്റ്റാര്‍ക്കിനെ ഓസീസ് നിലനിര്‍ത്തി.

സ്റ്റാര്‍ക്കിനൊപ്പം കമിന്‍സും ഹേസല്‍വുഡും തന്നെയാകും പെര്‍ത്തില്‍ ഓസീസ് പേസാക്രമണം നയിക്കുക. നഥാന്‍ ലിയോണ്‍ ടീമിലെ ഏക സ്പിന്നറാകും. ഓപ്പണറായി ആരോണ്‍ ഫിഞ്ചിനെയും സെലക്ടര്‍മാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. മാര്‍ക്വസ് ഹാരിസ് തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അഡ്‌ലെയ്ഡില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് ഓസീസ് നായകന്‍ ടിം പെയ്ന്‍ പറഞ്ഞു.

സ്റ്റാര്‍ക്കിനെ എനിക്ക് നല്ലപോലെ അറിയാം. ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് അദ്ദേഹം വെല്ലുവിളിയായി ഏറ്റെടുക്കും. അതുകൊണ്ടുതന്നെ പെര്‍ത്തില്‍ സ്റ്റാര്‍ക്ക് പതിവിലും കൂടുതല്‍ ആവേശത്തോടെ പന്തെറിയുമെന്നുറപ്പാണ്. കാരണം സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനും മോശം പ്രകടനവും തമ്മില്‍ വലിയ ഇടവേളയുണ്ടാകാറില്ല. പെര്‍ത്തില്‍ സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനം കാണാനാവുമെന്നും പെയ്ന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios