നെറ്റ്സില്‍ വമ്പനടികള്‍ പരിശീലിച്ച ധോണി ഓസീസ് ബൗളര്‍മാര്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കൂടുതല്‍ പന്തുകളും ഉയര്‍ത്തി അടിക്കാനാണ് ധോണി ശ്രമിച്ചത്. ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിവന്ന് പന്ത് അടിച്ചകറ്റുന്ന ധോണി മികച്ച ടൈമിംഗും പുറത്തെടുത്തു.

വിശാഖപ്പട്ടണം: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കാനിരിക്കെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംഎസ് ധോണിയുടെ ബാറ്റിംഗ് പരിശീലനം. നെറ്റ്സില്‍ ധോണി ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ബിസിസിഐ ആണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

നെറ്റ്സില്‍ വമ്പനടികള്‍ പരിശീലിച്ച ധോണി ഓസീസ് ബൗളര്‍മാര്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കൂടുതല്‍ പന്തുകളും ഉയര്‍ത്തി അടിക്കാനാണ് ധോണി ശ്രമിച്ചത്. ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിവന്ന് പന്ത് അടിച്ചകറ്റുന്ന ധോണി മികച്ച ടൈമിംഗും പുറത്തെടുത്തു. ഓസ്ട്രേലിക്കെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായ ധോണിക്ക് പക്ഷെ ന്യൂസിലന്‍ഡിനെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല.

Scroll to load tweet…

ന്യൂസിലന്‍ഡിനെതിരായ ഏകദി, ടി20 പരമ്പരകളില്‍ കാര്യാമായി തിളങ്ങാനാകാതിരുന്ന ധോണി നാട്ടില്‍ ഓസീസിനെതിരെ പഴയ പ്രഹരശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയാണിത് എന്നതിനാല്‍ ധോണി ഫോമിലാകേണ്ടത് ഇന്ത്യക്കും അനിവാര്യമാണ്.