ബിയര്‍ നുണഞ്ഞ് ഭാരത് ആര്‍മി അംഗങ്ങളെ അഭിവാദ്യം ചെയ്യാതെ ശാസ്ത്രി ഹോട്ടലിലേക്ക് കയറിപ്പോയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഹര്‍ദ്ദിക് പാണ്ഡ്യയും ഭാരത് ആര്‍മി അംഗങ്ങളുടെ ആവേശത്തില്‍ പങ്കാളികളായി.

മെല്‍ബണ്‍: മെല്‍ബണിലെ ചരിത്ര വിജയത്തിനുശേഷം ഹോട്ടലിലേക്ക് മടങ്ങിയ ടീം ഇന്ത്യക്ക് ആര്‍പ്പുവിളികളുമായി ഭാരത് ആര്‍മി. ടീം താമസിക്കുന്ന ഹോട്ടലിന് പുറത്തു കാത്തുനിന്ന ഭാരത് ആര്‍മി അംഗങ്ങള്‍ ഇന്ത്യന്‍ ടീമിനായി ആര്‍പ്പുവിളിക്കുന്നതിനിടെ ടീം ബസില്‍ നിന്ന് കൈയില്‍ ബിയര്‍ കുപ്പിയുമായി ആദ്യം ഇറങ്ങിയത് ടീം കോച്ച് രവി ശാസ്ത്രി.

ബിയര്‍ നുണഞ്ഞ് ഭാരത് ആര്‍മി അംഗങ്ങളെ അഭിവാദ്യം ചെയ്യാതെ ശാസ്ത്രി ഹോട്ടലിലേക്ക് കയറിപ്പോയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഹര്‍ദ്ദിക് പാണ്ഡ്യയും ഭാരത് ആര്‍മി അംഗങ്ങളുടെ ആവേശത്തില്‍ പങ്കാളികളായി.

Scroll to load tweet…

ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും ടെസ്റ്റ് പരമ്പര തോല്‍വികള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ ആദ്യമായി പരമ്പര നേടുന്നതിന്റെ പടിവാതിലിലാണ് മെല്‍ബണില്‍ ജയിച്ചതോടെ ഇന്ത്യ. നാല് മത്സര പരമ്പരയില്‍ ഒരു മത്സരം ബാക്കിയിരിക്കെ 2-1ന് മുന്നിലാണ് ഇന്ത്യ ഇപ്പോള്‍.

സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ ഓസീസില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് കോലിപ്പടയ്ക്ക് സ്വന്തമാവും.