Asianet News MalayalamAsianet News Malayalam

ആ എക്സ്ട്രാസ് ഇല്ലായിരുന്നെങ്കില്‍; സ്റ്റാര്‍ക്കിനെതിരെ വോണ്‍

ആദ്യ ഇന്നിംഗ്സില്‍ 127/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 200 കടക്കാന്‍ അനുവദിക്കരുതായിരുന്നു. സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിംഗിഗ് യോര്‍ക്കറുകള്‍ അഡ്‌ലെയ്ഡില്‍ കണ്ടില്ല. ഇന്ത്യയെ 200 കടക്കാന്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടുന്നതില്‍ സ്റ്റാര്‍ക്കിന് പിഴച്ചുവെന്നും വോണ്‍ പറഞ്ഞു.

India  vs Australia Shane Warne critical of Mitchell Starc
Author
Adelaide SA, First Published Dec 11, 2018, 4:13 PM IST

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ തോല്‍വിക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മങ്ങിയ ഫോമാണെന്ന് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് വഴങ്ങിയ 36 എക്സ്ട്രാ റണ്ണുകള്‍ മത്സരത്തില്‍ നിര്‍ണായകമായെന്നും ഫോക്സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ വോണ്‍ പറഞ്ഞു.

ഓസീസ് വഴങ്ങിയ എക്സ്ട്രാസില്‍ 21 റണ്‍സും ബൈ ആയിരുന്നു. അതില്‍ 16 ഉം സ്റ്റാര്‍ക്ക് ലെഗ് സ്റ്റംപിന് പുറത്തെറിഞ്ഞ വൈഡിലൂടെയുമാണ് ലഭിച്ചത്. അതിന് ടി പെയ്നിനെ കുറ്റപ്പെടുത്താനാവില്ല. പല പന്തുകളും അദ്ദേഹത്തിന് പിടിക്കാന്‍ കഴിയാത്തവയായിരുന്നു. ഓസ്ട്രേലിയയുടെ നമ്പര്‍ വണ്‍ ബൗളറില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമല്ല സ്റ്റാര്‍ക്കില്‍ നിന്നുണ്ടായത്.  

ആദ്യ ഇന്നിംഗ്സില്‍ 127/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 200 കടക്കാന്‍ അനുവദിക്കരുതായിരുന്നു. സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിംഗിഗ് യോര്‍ക്കറുകള്‍ അഡ്‌ലെയ്ഡില്‍ കണ്ടില്ല. ഇന്ത്യയെ 200 കടക്കാന്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടുന്നതില്‍ സ്റ്റാര്‍ക്കിന് പിഴച്ചുവെന്നും വോണ്‍ പറഞ്ഞു.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഒരു എക്സ്ട്രാ റണ്‍ മാത്രമാണ് ഓസീസ് വഴങ്ങിയിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 36 എക്സ്ട്രാ റണ്‍സ് വഴങ്ങുകയും ചെയ്തു, ന്യൂബോളില്‍ നിയന്ത്രണമില്ലാതെ പന്തെറിഞ്ഞ സ്റ്റാര്‍ക്കിന്റെ വൈഡ് ബോളുകള്‍ പലതും ബൗണ്ടറിയിലെത്തിയാണ് ഇന്ത്യക്ക് കൂടുതല്‍ ബൈ റണ്ണും ലഭിച്ചത്. മത്സരത്തില്‍ ഓസീസ് തോറ്റത് 31 റണ്‍സിനാണ്.

Follow Us:
Download App:
  • android
  • ios