Asianet News MalayalamAsianet News Malayalam

മുറിവില്‍ മുളകുപുരട്ടി മുന്‍ ഇംഗ്ലീഷ് നായകന്‍; ഇന്ത്യ ഇത് അര്‍ഹിക്കുന്നു

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റിലെ തോല്‍വി ഇന്ത്യ അര്‍ഹിച്ചിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ ജെഫ് ബോയ്കോട്ട്. ഇത്രയും ഉത്തരവാദിത്തമില്ലാതെ വിഡ്ഢികളെപ്പോലെ ബാറ്റ് ചെയ്ത ബാറ്റിംഗ് നിര ഈ തോല്‍വികള്‍ അര്‍ഹിക്കുന്നു.

India vs England 2018  Geoffrey Boycott slams Indian batting
Author
London, First Published Aug 15, 2018, 11:32 AM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റിലെ തോല്‍വി ഇന്ത്യ അര്‍ഹിച്ചിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ ജെഫ് ബോയ്കോട്ട്. ഇത്രയും ഉത്തരവാദിത്തമില്ലാതെ വിഡ്ഢികളെപ്പോലെ ബാറ്റ് ചെയ്ത ബാറ്റിംഗ് നിര ഈ തോല്‍വികള്‍ അര്‍ഹിക്കുന്നു. ഔട്ട് സ്വിംഗറുകളില്‍പോലും യാതൊരു വീണ്ടുവിചാരവുമില്ലാതെ ബാറ്റ് വെക്കുന്ന ബാറ്റിംഗ് നിരയെ മറ്റെന്തു പറഞ്ഞാണ് വിശേഷിപ്പിക്കുകയെന്നും ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ കോളത്തില്‍ ബോയ്കോട്ട് ചോദിച്ചു.

India vs England 2018  Geoffrey Boycott slams Indian battingഇന്ത്യ ഇംഗ്ലണ്ടിലെത്തിയത് ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനറിയാവുന്ന ബാറ്റിംഗ് നിരയാണ് തങ്ങളുടേതെന്ന അഹങ്കാരത്തോടെയാണ്. കൃത്യമായ ആസൂത്രണമില്ലാതെ കളിക്കാനിറങ്ങിയാല്‍ നിങ്ങള്‍ ചവിട്ടിപ്പുറത്താക്കപ്പെടുമെന്ന് ഇന്ത്യക്കിപ്പോള്‍ മനസിലായിക്കാണും. ഇന്ത്യ അര്‍ഹിച്ച തോല്‍വി തന്നെയാണ് കിട്ടിയത്.

ഇതുവരെയുള്ള കളിവെച്ച് ഇന്ത്യ തങ്ങളുടെ ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും ബോയ്കോട്ട് എഴുതി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 31 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങി നാണംകെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്‍ ഇംഗ്ലീഷ് നായകന്റെ വിമര്‍ശനം.

Follow Us:
Download App:
  • android
  • ios