ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 32 റണ്‍സില്‍ അവസാനിച്ചു. ആദ്യദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 എന്ന ഭേദപ്പെട്ട നിലയിലായിരുന്നെങ്കിലും രണ്ടാം ദിനം 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 32 റണ്‍സില്‍ അവസാനിച്ചു. ആദ്യദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 എന്ന ഭേദപ്പെട്ട നിലയിലായിരുന്നെങ്കിലും രണ്ടാം ദിനം 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. തലേന്നത്ത സ്കോറിനോട് രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത റിഷഭ് പന്തിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 24 റണ്‍സായിരുന്നു പന്തിന്റെ സംഭാവന. ബ്രോഡിനായിരുന്നു വിക്കറ്റ്.

അശ്വിനെയും(14)ബ്രോഡ് തന്നെ മടക്കിയതോടെ ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു. വാലറ്റക്കാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍, ബ്രോ‍ഡ്, വോക്സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ദിനം ക്യാപ്റ്റന്‍ വിരാട് കോലിയും (97) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും (81) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തു.