ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കളിയാക്കി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. കോലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ഒപ്പം ലോകത്തിലെ ഏറ്റവും മോശം റിവ്യൂവറും എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോലി എടുത്ത രണ്ട് ഡിആര്‍എസും തെറ്റായിപ്പോയിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു വോണിന്റെ ട്വീറ്റ്.
ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കളിയാക്കി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. കോലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ഒപ്പം ലോകത്തിലെ ഏറ്റവും മോശം റിവ്യൂവറും എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോലി എടുത്ത രണ്ട് ഡിആര്‍എസും തെറ്റായിപ്പോയിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു വോണിന്റെ ട്വീറ്റ്.
പത്താം ഓവറില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിനെതിരെയും പന്ത്രണ്ടാം ഓവറില്‍ അലിസ്റ്റര്‍ കുക്കിനെതിരെയുമായിരുന്നു കോലി ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തത്. എന്നാല്‍ രണ്ട് റിവ്യൂകളും പൂര്‍ണമായും തെറ്റായിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായി. ഇന്ത്യയുടെ രണ്ട് ഡിആര്‍എസ് അവസരങ്ങളും നഷ്ടമാവുകയും ചെയ്തു.
എന്നാല്‍ കോലിയെ കളിയാക്കിയ വോണിന് മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടുമായി താരതമ്യം ചെയ്തായിരുന്നു ആരാധകരില്‍ ഭൂരിഭാഗവും വോണിന് മറുപടി നല്‍കിയത്.
