ടെസ്റ്റ് ക്രിക്കറ്റില്‍ ചേതേശ്വര്‍ പൂജാരക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ റണ്ണൗട്ടായി പുറത്തായ പൂജാര ടെസ്റ്റ് കരിയറില്‍ ഏഴാം തവണയാണ് റണ്ണൗട്ടാവുന്നത്.
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചേതേശ്വര്‍ പൂജാരക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ റണ്ണൗട്ടായി പുറത്തായ പൂജാര ടെസ്റ്റ് കരിയറില്‍ ഏഴാം തവണയാണ് റണ്ണൗട്ടാവുന്നത്.
പൂജാരയുടെ അരങ്ങേറ്റത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ബാറ്റ്സ്മാനും അഞ്ചില്‍ കൂടുതല്‍ തവണ റണ്ണൗട്ടായി പുറത്തായിട്ടില്ല. ഇതിനുപുറമെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍തന്നെ മൂന്നുതവണ റണ്ണൗട്ടാവുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡും പൂജാരയുടെ പേരിലായി.
ലോര്‍ഡ്‌സ് ടെസ്റ്റിലെ റണ്ണൗട്ട് ചേതേശ്വര്‍ പൂജാരയുടെ അശ്രദ്ധയാണെന്ന് ഇന്ത്യയുടെ ഉപനായകന്‍ അജിങ്ക്യാ രഹാനെ രണ്ടാം ദിനത്തെ കളിക്കുശേഷം തുറന്നടിക്കുകയും ചെയ്തിരുന്നു.
അത്തരമൊരു റണ്ണൗട്ടില്‍ പൂജാര തീര്‍ച്ചയായും നിരാശയുണ്ടായിരിക്കുമെന്നുറപ്പാണ്. എന്നാല്‍, പറ്റിയ പിഴവ് അംഗീകരിക്കണമെന്നും രഹാനെ പറഞ്ഞിരുന്നു.
