ക്രിക്കറ്റ് താരങ്ങള്‍ പൊതുവെ അന്ധവിശ്വാസികളാണ്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും ഇതില്‍ നിന്ന് വ്യത്യസ്തനല്ല. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ പക്ഷെ തന്റെ അന്ധവിശ്വാസം തന്നെ തുണച്ചില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അശ്വിന്‍. 

ലണ്ടന്‍: ക്രിക്കറ്റ് താരങ്ങള്‍ പൊതുവെ അന്ധവിശ്വാസികളാണ്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും ഇതില്‍ നിന്ന് വ്യത്യസ്തനല്ല. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ പക്ഷെ തന്റെ അന്ധവിശ്വാസം തന്നെ തുണച്ചില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അശ്വിന്‍.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഹര്‍ദീക് പാണ്ഡ്യയും വിരാട് കോലിയും ബാറ്റ് ചെയ്യുമ്പോഴായിരുന്നു അത്. നാലാം ദിനം കാര്‍ത്തിക്ക് പുറത്തായശേഷം ക്രീസിലെത്തിയ ഹര്‍ദ്ദീക് പാണ്ഡ്യ ഒരു ബൗണ്ടറി അടിച്ച് നില്‍ക്കുകയായിരുന്നു. തലേദിവസം പുറത്തായ അശ്വിനാകട്ടെ ഈ സമയം ബാത്റൂമിലും. താന്‍ ബാത്റൂമില്‍ നിന്നിറങ്ങായില്‍ ഹര്‍ദ്ദിക് പുറത്തായാലോ എന്ന് പേടിച്ച് അശ്വിന്‍ കുറച്ചുനേരം ബാത്റൂമില്‍ തന്നെ തുടര്‍ന്നു.

എന്നാല്‍ ഏറെ നേരം അവിടെ തുടരാന്‍ പറ്റിയില്ല. പുറത്തുവന്നപ്പോഴാകട്ടെ ആദ്യം കോലി വീണു. പിന്നെ വാലറ്റക്കാര്‍ ഓരോരുത്തരായി മടങ്ങി. അവസാനം പാണ്ഡ്യയും. ഇന്ത്യ 31 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ഒരുപക്ഷെ ബാത്റൂമില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാവില്ലായിരുന്നു എന്നാണ് അശ്വിന്‍ വിശ്വസിക്കുന്നത്. എന്തായാലും ആ അന്ധവിശ്വാസം അശ്വിനെ കാത്തില്ല.

നാലാം ദിനം തുടക്കത്തിലെ ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റ് നഷ്ടമായതാണ് കളിയിലെ വഴിത്തിരിവായതെന്നാണ് അശ്വിന്‍ വിശ്വസിക്കുന്നത്. മത്സരത്തില്‍ ഏഴു വിക്കറ്റെടുത്ത് അശ്വിന്‍ തിളങ്ങിയിരുന്നു.