Asianet News MalayalamAsianet News Malayalam

നങ്കൂരമിട്ട് റൂട്ട്; ഇംഗ്ലണ്ട് കളം പിടിക്കുന്നു

51 റണ്‍സിന്‍റെ പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി റൂട്ടും ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നു

india vs england first test root
Author
London, First Published Aug 1, 2018, 8:26 PM IST

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ആതിഥേയര്‍ കളം പിടിക്കുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‍റെ മധ്യനിരയില്‍ നായകന്‍ റൂട്ടും ബെയര്‍സ്റ്റോയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 112 ന് മൂന്ന് എന്ന നിലയില്‍ പതറിയ ആതിഥേയരെ പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ റൂട്ടും ബെയര്‍സ്റ്റോയുമാണ് ഭദ്രമായ നിലയിലേക്ക് നയിക്കുന്നത്.

ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 3 ന് 163 എന്ന നിലയിലാണ്.  നായകന്‍ ജോ റൂട്ട് അര്‍ധശതകം പിന്നിട്ട് മുന്നേറുകയാണ്. റൂട്ട് 65 റണ്‍സ് നേടിയപ്പോള്‍ ബെയര്‍സ്റ്റോ 27 റണ്‍സുമായി നായകന് മികച്ച പിന്തുണ നല്‍കുകയാണ്. കരുതലോടെ നീങ്ങുന്ന ഇംഗ്ലിഷ് ബാറ്റ്സ്മാന്‍മാര്‍ കളി പിടിക്കാനുള്ള ശ്രമത്തിലാണ്. 

നേരത്തെ സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ലഞ്ചിന് ശേഷം ഷമിയിലൂടെ ഇരട്ട പ്രഹരം നല്‍കി. രണ്ടാം വിക്കറ്റില്‍ പ്രതീക്ഷയോടെ ബാറ്റ് വീശിയ ജെന്നിംഗ്സ് റൂട്ട് കൂട്ടുകെട്ടിനെ പൊളിച്ച ഷമി ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു.

42 റണ്‍സ് നേടിയ ജെന്നിംഗ്സിന്‍റെ കുറ്റി തെറിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍. തൊട്ടു പിന്നാലെ ഡേവിഡ് മിലനെയും വീഴ്ത്തി ഷമി ഇന്ത്യന്‍ കരുത്തുകാട്ടി. 8 റണ്‍സ് നേടിയ മിലനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ അലിസ്റ്റര്‍ കുക്കിന്‍റെ വിക്കറ്റ് അശ്വിന്‍ തെറിപ്പിക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയാണ് കുക്ക് പുറത്തായത്.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പൂജാരജയ്ക്ക് പകരം കെ.എല്‍. രാഹുലാണ് ടീമിലെത്തിയത്. മുരളി വിജയ്- ശിഖര്‍ ധവാന്‍ എന്നിവരാണ് ഓപ്പണര്‍മാര്‍. ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ എന്നിവര്‍ പേസര്‍മാരായും ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറായി ടീമിലെത്തി. ആര്‍. അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍.

ഇന്ത്യന്‍ ടീം: മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, സാം കുറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍

Follow Us:
Download App:
  • android
  • ios