ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും തിളങ്ങിയ കുല്‍ദീപ് യാദവിനും ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചു.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. പരിക്കുമൂലം ഏകദിന, ട്വന്റി-20 പരമ്പരളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജസ്പ്രീത് ബൂമ്ര ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. രണ്ടാം ടെസ്റ്റിലെ ബൂമ്രയുടെ സേവനം ലഭ്യമാകു. കാത്തിരിപ്പിനൊടുവില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ടീമിലെത്തി. ദിനേശ് കാര്‍ത്തിക്കും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും തിളങ്ങിയ കുല്‍ദീപ് യാദവിനും ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചു. മൂന്നാം ഏകദിനത്തിനിടെ പുറംവേദന അനുഭവപ്പെട്ട പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാറിനെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ പരിശോധനകള്‍ക്കുശേഷം തീരുമാനമെടുക്കും. യോ യോ ടെസ്റ്റില്‍ ജയിച്ച മുഹമ്മദ് ഷാമിയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ആദ്യ മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീ: വിരാട് കോലി(ക്യാപ്റ്റന്‍), ശീഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദ്ദീക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജസപ്രീത് ബൂമ്ര, ഷര്‍ദ്ദുല്‍ ഠാക്കൂര്‍.