ആദ്യ മത്സരത്തില്‍ ജയിച്ച ടീമിനെ ഇന്നും നിലനിര്‍ത്താനാണ് സാധ്യത
കാര്ഡിഫ്: ഇംഗ്ലണ്ടിൽ ട്വന്റി 20 പരന്പര തേടി ടീം ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്ഡിഫിലാണ് അരങ്ങൊരുങ്ങുക. ഇന്ത്യന് സമയം രാത്രി 10 മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ 8 വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.
ഇന്ന് ജയിച്ചാല് ട്വന്റി 20 യിൽ തുടര്ച്ചയായ ആറാം പരമ്പര വിജയമെന്ന സ്വപ്ന നേട്ടം വിരാടിനും സംഘത്തിനും സ്വന്തമാകും. 2017 നവംബറിൽ ന്യൂസിലൻഡിനെ തോൽപിച്ചു തുടങ്ങിയതാണ് ടീം ഇന്ത്യയുടെ പടയോട്ടം. അതേസമയം ആദ്യ മത്സരത്തില് ജയിച്ച ടീമിനെ ഇന്നും നിലനിര്ത്താനാണ് സാധ്യത.
