വിശാഖപട്ടണം: ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ വിശാഖപ്പട്ടണത്ത് തുടങ്ങും. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ തിളങ്ങിയ പേസര്‍ ക്രിസ് വോക്‌സിന് ഇംഗ്ലണ്ട് വിശ്രമം നല്‍കിയേക്കും. അതേസമയം കെ എല്‍ രാഹുലും മുരളി വിജയും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് നായകന്‍ വിരാട് കോലി പറഞ്ഞു. രാജ്‌കോട്ടില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ച് പ്രതീക്ഷിക്കുന്നതായും കോലി പറഞ്ഞു. കോലിയുടേയും ജോ റൂട്ടിന്റേയും അമ്പതാം ടെസ്റ്റ് മത്സരമാണ് നാളെ തുടങ്ങുന്നത്.