ഇന്ത്യ- ന്യുസീലന്‍ഡ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് വെല്ലിംഗ്ടണില്‍ തുടക്കമാവും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. 

വെല്ലിംഗ്‌ടണ്‍: ഇന്ത്യ- ന്യുസീലന്‍ഡ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് വെല്ലിംഗ്ടണില്‍ തുടക്കമാവും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ചരിത്രത്തില്‍ ആദ്യമായി ന്യുസീലന്‍ഡില്‍ ട്വന്‍റി 20 പരമ്പര നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിന് മുന്‍പ് ഇവിടെ കളിച്ച രണ്ട് ട്വന്‍റി 20യിലും ഇന്ത്യ തോറ്റിരുന്നു.

വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പര 4-1ന് നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരുക്കേറ്റ മാര്‍ട്ടിന്‍ ഗപ്തിലിന് വിശ്രമം നല്‍കിയ ന്യുസീലന്‍ഡ് ജെയിംസ് നീഷാമിന് അവസരം നല്‍കിയിട്ടുണ്ട്. യുവതാരം റിഷഭ് പന്തിന്‍റെ മടങ്ങിവരവാണ് ഇന്ത്യന്‍ ആരാധകര്‍ ആവേശത്തോടെ ഉറ്റുനോക്കുന്നത്.