കാണ്‍പൂര്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാകുന്ന 500-മത്തെ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കാണ്‍പുര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ടെസ്റ്റ് നടക്കുന്നത്. ആറു ബാറ്റ്‌സ്മാന്‍മാരും നാലും ബൗളര്‍മാരുമായാണ് ഇന്ത്യ ആദ്യ ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കളി പുരോഗമിക്കുംതോറും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് കാണ്‍പൂരില്‍ ഒരുക്കിയിരിക്കുന്നത്.
മുരളി വിജയ്‌ക്കൊപ്പം കെ.എല്‍.രാഹുലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. പുജാര മൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ ആറം സ്ഥാനത്തും ഇറങ്ങും. രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് നിയന്ത്രിക്കുമ്പോള്‍ മുഹമ്മദ് ഷാമിയും ഉമേഷ് യാദവുമാകും പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുക.
