ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെ.  ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. 

വെല്ലിംഗ്‌ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ മുന്‍നിരയ്ക്ക് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. 

അഞ്ചാം ഓവറില്‍ രോഹിത് ശര്‍മ്മ(2) വീഴ്‌ത്തി മാറ്റ് ഹെന്‍‌റിയാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ ധവാനെ(6) ബോള്‍ട്ട് ഹെന്‍‌റിയുടെ കൈകളിലെത്തിച്ചു. ഏഴാം ഓവറില്‍ മൂന്നാമന്‍ ഗില്ലും(7) ഹെന്‍‌റിയുടെ പന്തില്‍ വീണു. സാന്‍റ്‌നറാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. 

ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 19 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ധോണിയും(1) റായുഡുവുമാണ്(1) ക്രീസില്‍. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ദിനേശ് കാര്‍ത്തിക്കിന് പകരം എം എസ് ധോണി ടീമില്‍ മടങ്ങിയെത്തി. ഖലീലിന് പകരം ഷമിയും കുല്‍ദീപിന് പകരം വിജയ് ശങ്കറും ടീമിലെത്തി.