ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാകും ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ വണ്‍ ഡൗണായി എത്തി തിളങ്ങിയ ഋഷഭ് പന്ത് മൂന്നാം മത്സരത്തിലും ഇതേ സ്ഥാനത്ത് തുടരാനാണ് സാധ്യത.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും. പരമ്പരയിലെ ആദ്യ രണ്ടു കളികളില്‍ ഓരോന്ന് വീതം ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയാണ്. ജയിച്ചാല്‍ ന്യൂസിലന്‍ഡില്‍ ആദ്യമായി ടി20 പരമ്പര നേടുകയെന്ന ചരിത്ര നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തോറ്റ അതേ ടീമിനെ രണ്ടാം മത്സരത്തിലും നിലനിര്‍ത്തി ആരാധകരെ ഞെട്ടിച്ച രോഹിത് മൂന്നാം മത്സരത്തില്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.

ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാകും ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ വണ്‍ ഡൗണായി എത്തി തിളങ്ങിയ ഋഷഭ് പന്ത് മൂന്നാം മത്സരത്തിലും ഇതേ സ്ഥാനത്ത് തുടരാനാണ് സാധ്യത. ധോണി, വിജയ് ശങ്കര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും ടീമില്‍ തുടര്‍ന്നേക്കും.

മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം കേദാര്‍ ജാദവിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ബൗളിംഗിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ഥ് കൗള്‍ അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതയുണ്ട്. സ്പിന്നര്‍മാരില്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ എത്താനിടയുണ്ട്.