ജാദവിന്റെ പന്തില്‍ മുന്നോട്ട് ആഞ്ഞു കളിച്ച ടെയ്‌ലര്‍ക്ക് പിഴച്ചു. പന്ത് ബാറ്റില്‍ തട്ടാതെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്‌ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ബെയ്ല്‍സ് തെറിപ്പിച്ച് ധോണി ഒരിക്കല്‍കൂടി വിക്കറ്റിന് പിന്നിലെ മിന്നല്‍പ്പിണരായി.
വെല്ലിംഗ്ടണ്‍: വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കേദാര്‍ ജാദവിന്റെ പന്തില്‍ റോസ് ടെയ്‌ലറെയാണ് ധോണി അതിവേഗ സ്റ്റംപിംഗിലൂടെ പുറത്താക്കിയത്.
ജാദവിന്റെ പന്തില്‍ മുന്നോട്ട് ആഞ്ഞു കളിച്ച ടെയ്‌ലര്‍ക്ക് പിഴച്ചു. പന്ത് ബാറ്റില്‍ തട്ടാതെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്‌ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ബെയ്ല്‍സ് തെറിപ്പിച്ച് ധോണി ഒരിക്കല്‍കൂടി വിക്കറ്റിന് പിന്നിലെ മിന്നല്‍പ്പിണരായി.
25 പന്തില്‍ 22 റണ്‍സെടുത്ത ടെയ്‌ലര്‍ ഇന്ത്യക്ക് ഭീഷണിയാകുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ധോണിയുടെ സ്റ്റംപിംഗ് എത്തിയത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന ടെയ്‌ലര്‍ക്ക് ഇന്ത്യക്കെതിരായ അദ്യ മത്സരത്തിലും തിളങ്ങാനായിരുന്നില്ല.