ക്രുനാല്‍ പാണ്ഡ്യയും ഹര്‍ദ്ദിക് പാണ്ഡ്യയും ടീമിലുണ്ട്. ശീഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാര്‍. ഓള്‍ റൗണ്ടറായി വിജയ് ശങ്കറും ടീമിലുണ്ട്. 

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഋഷഭ് പന്തും, എം എസ് ധോണിയും, ദിനേശ് കാര്‍ത്തിക്കും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടി.

ക്രുനാല്‍ പാണ്ഡ്യയും ഹര്‍ദ്ദിക് പാണ്ഡ്യയും ടീമിലുണ്ട്. ശീഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാര്‍. ഓള്‍ റൗണ്ടറായി വിജയ് ശങ്കറും ടീമിലുണ്ട്.

സ്പിന്നറായി യുസ്‌വേന്ദ്ര ചാഹല്‍ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ കുല്‍ദീപ് യാദവ് പുറത്തായി. ഭുവനേശ്വര്‍കുമാറിനൊപ്പം ഖലീല്‍ അഹമ്മദാണ് ടീമിലെ രണ്ടാം പേസര്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര നേരത്തെ ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.