ജൊഹ്നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഉണ്ടാവില്ലെന്ന് സൂചന. മധ്യനിരയില്‍ രോഹിത് ശര്‍മയ്ക്ക് ഒരവസരം കൂടി നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഒരു ടെസ്റ്റിലെ പരാജത്തിന്റ പേരില്‍ രോഹിത്തിനെ മാറ്റുന്നത് ശരിയല്ലെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും നിലപാട്. രേഹിത്തിന് പകരം രഹാനെയിറക്കി പരാജയപ്പെട്ടാല്‍ പിന്നീട് എന്ത് ചെയ്യുമെന്നതും ചോദ്യമാണ്. രഹാനെ ഇന്നലെ കാര്യമായി ബാറ്റിംഗ് പരിശീലനം നടത്തിയതുമില്ല.
അതേസമയം ഓപ്പണര്‍ ശീഖര്‍ ധവാന്‍ രണ്ടാം ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ കളിക്കാന്‍ സാധ്യതയില്ല. ധവാന് പകരം ലോകേഷ് രാഹുല്‍ ഓപ്പണറായി എത്തുമെന്ന് ഉറപ്പാണ്. രാഹുല്‍ ഇന്നലെ നെറ്റ്സില്‍ കഠിന പരിശീലനം നടത്തിയിരുന്നു. രാഹുലിന് ഒപ്പം വിജയ് തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലും കളിക്കാനിടയുണ്ട്.

ആദ്യ ടെസ്റ്റില്‍ പത്ത് ക്യാച്ചുകളുമായി വിക്കറ്റിന് പിന്നില്‍ തിളങ്ങിയ സാഹയെ മാറ്റുന്നത് നീതികേടാണെങ്കിലും സാഹയേക്കാള്‍ ബാറ്റിംഗ് മികവുള്ളത് പാര്‍ഥിവിനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ നന്നായി തിളങ്ങുന്ന സാഹയെ ബാറ്റിംഗ് മികവില്ലാത്തതിന്റെ പേരില്‍ മാത്രം ഒഴിവാക്കുന്നത് ഉചിതമാണോ എന്ന ചോദ്യവും ഉരുന്നുണ്ട്.
ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ഭുവനേശ്വര്‍കുമാറും ഇന്ന് കളിക്കാനുള്ള സാധ്യത കുറവാണ്. ഭുവിക്ക് പകരം ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്താന് ആലോചന. സെഞ്ചൂറിയിനിലെ പിച്ച് ബൗണ്‍സിനെ തുണയ്ക്കുമെന്നതാണ് ഇതിന് കാരണം. മികച്ച സ്വിംഗ് ബൗളറായ ഭുവിക്ക് സെഞ്ചൂറിയനില്‍ തിളങ്ങാനാവില്ലെന്നതാണ് ഇഷാന്തിനെ കളിപ്പിക്കാനുള്ള ആലോചനയ്ക്ക് പിന്നില്‍. ദീര്‍ഘമായ സ്പെല്ലുകള്‍ എറിയാനാകുമെന്നതും ഇഷാന്തിന് അനുകൂലമാ
