പോര്‍ട്ട് എലിസബത്ത്: കാത്ത് കാത്തിരുന്ന് സെഞ്ചുറി അടിച്ചു. കളിയും ജയിച്ചു, എന്നിട്ടും രോഹിത് ശര്‍മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളോടു ട്രോള്‍. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന വിരാട് കോലിയെയും അജിങ്ക്യാ രഹാനെയും റണ്ണൗട്ടാക്കിയതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ രോഹിത്തിനെ ട്രോളിയത്. രണ്ട് റണ്ണൗട്ടിന് കാരണക്കാരനായ രോഹിത്തിനെ പലരും സ്വാര്‍ത്ഥനെന്നുവരെ വിളിച്ചു.
ഇന്ന് എത്രപേരെ രോഹിത് ഔട്ടാക്കുമെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. സ്വന്തം സ്ഥാനം സംരക്ഷിക്കാനായി രണ്ടു പേരെ റണ്ണാട്ടാക്കിയ സ്വാര്‍ഥനാണ് രോഹിത്തെന്നുവരെ ചില ആരാധകര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
