ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്ക് ഇന്ന് കേപ് ടൗണിൽ തുടക്കമാവും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ദക്ഷിണാഫ്രിക്കയിൽ ആദ്യ പരന്പര വിജയമെന്ന ചരിത്രനേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഭുവനേശ്വർ‍ കുമാർ, ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം അശ്വിൻ ടീമിലെ ഏക സ്പിന്നറാവും. രോഹിത് ശർമ്മയ്ക്ക് പകരം ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ കളിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. പേസും ബൗൺസുമുള്ള വിക്കറ്റൊരുക്കിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടുന്നത്. പരുക്കിൽ നിന്ന് മോചിതനായെങ്കിലും പേസർ ഡെയ്ൽ സ്റ്റെയ്ൻ കളിക്കില്ല. ഡുപ്ലെസി നയിക്കുന്ന ടീമിൽ ഡിവിലിയേഴ്സ്, അംല, ഡി കോക്ക്, റബാഡ തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്.