ധാംബുള്ള: വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച രണ്ട് ഇന്നിംഗ്സുകളിലൂടെ എംഎസ് ധോണി ടീമിലെ നഷ്ടപ്രതാപം വീണ്ടെടുത്തിരിക്കുന്നു. ടീമിലെ ധോണിയുടെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പട്ട സ്ഥാനത്ത് ഇപ്പോള്‍ ധോണി ലോകകപ്പ് വരെ കളിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതലും. ധോണി മികച്ച പ്രകടനം തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് ടീമിന്റെ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദാണെന്നതാണ് രസകരം.
ലോകകപ്പ് ടീമില്‍ ഉണ്ടാവണമെങ്കില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ എന്നും മുന്‍കാല പ്രകടനങ്ങളുടെ പേരില്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്നും പറഞ്ഞ പ്രസാദിനുള്ള മറുപടിയാണ് ധോണിയുടെ ഓരോ ഇന്നിംഗ്സുകളുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് താങ്കളുടെ കരണത്തേറ്റ അടിയാണെന്ന് ആരാധകര്‍ പ്രസാദിനോട് പറയുന്നു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ ഒരു കാല്‍ പോയാലും താന്‍ കളിക്കുമെന്ന് ധോണി പറഞ്ഞ കാര്യം പ്രസാദ് വെളിപ്പെടുത്തിയത് ആരാധകരുടെ രോഷം തണുപ്പിക്കാനാണോ എന്നാണിപ്പോള്‍ ധോണി അവര്‍ സംശയിക്കുന്നത്.
