കൊല്‍ക്കത്ത: ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനു പിന്നാലെ ഡിആര്‍എസില്‍ പിലുവാല്‍ പിടിച്ച് ശ്രീലങ്കന്‍ താരം. കൊല്‍ക്കത്ത ടെസ്റ്റില്‍ ശ്രീലങ്കന്‍ താരം ദില്‍രുവാന്‍ പെരേരയുടെ പെരുമാറ്റമാണ് വിവാദത്തിലായത്‍. അംപയര്‍ എല്‍ബിഡബ്ലു വിധിച്ച ശേഷം ഗ്യാലറിയിലേക്ക് നടന്ന പെരേര പെട്ടെന്ന പിന്തിരിഞ്ഞ് അംപയരോട് റിവ്യൂ ആവശ്യപ്പെട്ടു. ദില്‍രുവാന്‍ പെരേര ഡ്രസിംഗ് റൂമിലേക്ക് നോക്കിയ ശേഷമാണ് റിവ്യൂ ആവശ്യപ്പെട്ടത് എന്നാണ് ആരോപണം.
സംഭവം നടന്നയുടനെ കമന്‍റേറ്ററായ മുന്‍താരം സൈമണ്‍ ഡോള്‍ അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ബെംഗലുരു ടെസ്റ്റിനിടെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് സമാനമായ സംഭവത്തില്‍ പുലിവാല്‍ പിടിച്ചിരുന്നു. എല്‍ബിഡബ്ലു വിധിച്ച ശേഷം ഡ്രസിംഗ് റൂമിലേക്ക് നേക്കി ലഹതാരങ്ങളോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് സ്മിത്ത് റിവ്യൂ ആവശ്യപ്പെട്ടത്. സ്റ്റീവ് സ്മിത്തിന്‍റെ പെരുമാറ്റത്തില്‍ നിരവധി ക്രിക്കറ്റ് താരങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു.
