നാഗ്പൂര്‍: വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വെറ്ററന്‍ സ്‌പിന്നര്‍ രങ്കണ ഹെരാത്തായിരിക്കും പ്രധാന ആയുധമെന്ന് നായകന്‍ ദിനേശ് ചന്ദിമല്‍. നാഗ്പൂരിലെ പുല്ലുകുറഞ്ഞ പിച്ചില്‍ രങ്കണ ഹെരാത്തിന് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കറക്കിവീഴ്ത്താന്‍ കഴിയുമെന്നാണ് ചന്ദിമലിന്‍റെ വിലയിരുത്തല്‍.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി എട്ട് ഓവര്‍ മാത്രമാണ് ഹെരാത്ത് ഏറിഞ്ഞത്. നാഗ്പൂരില്‍ സ്‌പിന്നിന് അനുകൂലമായ പിച്ചൊരുക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ചന്ദിമലിന്‍റെ നീക്കം. നാഗ്പൂരിലേത് മികച്ച സ്‌പിന്‍ പിച്ചാണെന്നും ശ്രീലങ്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു.
