ദില്ലി: ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വിജയപ്രതീക്ഷ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 536 റണ്‍സിന് മറുപടിയായി ലങ്ക നാലാം ദിനം 373 റണ്‍സിന് ഓള്‍ ഔട്ടായി. 164 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലാണ് ലങ്കയുടെ ടോപ് സ്കോറര്‍.

നാലാം ദിനം 356/9 എന്ന സ്കോറില്‍ ക്രീസിലെത്തിയ ലങ്കക്ക് 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളു. 164 റണ്‍സെടുത്ത ചണ്ഡിമലിനെ ഇഷാന്ത് ശര്‍മ പുറത്താക്കിയതോടെ ലങ്കന്‍ ഇന്നിംഗ്സിന് തിരശീല വീണു. ഇന്ത്യക്കായി ഇഷാന്തും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ജഡേജയുടം ഷാമിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

നാലാം ദിനം 350 റണ്‍സിന് മുകളില്‍ ലീഡുറപ്പാക്കി ലങ്കയെ ബാറ്റിംഗിനയക്കാനാകും ഇന്ത്യ ശ്രമിക്കുക. അവസാന ദിനം സ്പിന്നിനെ കൂടുതല്‍ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ വിജയപ്രതീക്ഷയോടെ ഇന്ത്യക്ക് പന്തെറിയാനാവും.