കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.

Scroll to load tweet…

രണ്ടാം ഓവറില്‍ ഈ പരമ്പരയിലെ വിന്‍ഡീസിന്റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പിനെ ബൂംമ്ര ബൗള്‍ഡാക്കി. അപ്പോള്‍ വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു. പിന്നീട് സാമുവല്‍സും റോമന്‍ പവലും ചേര്‍ന്ന് വിന്‍ഡീസിനെ 34 റണ്‍സില്‍ എത്തിച്ചെങ്കിലും ആക്രമിച്ച് കളിച്ച മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിന് അടുത്ത തിരിച്ചടി നല്‍കി. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. എട്ട് റണ്‍സോടെ റൊമാന്‍ പവലും ഒരു റണ്ണുമായി ഹെറ്റ്മെയറുമാണ് ഇപ്പോള്‍ ക്രീസില്‍. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ നല്ല പിന്തുണയാണ് ലഭിച്ചത്. ഇത് മുതലാക്കിയാണ് ഭുവനേശ്വറും ബൂംമ്രയും ആദ്യ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.