റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടേറ്റ തോല്‍വി സൂര്യകുമാർ യാദവിന്റെ സംഘത്തെ നയിച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേക്കാണ്

ദൈവത്തിന്റെ പോരാളികള്‍ പുറത്തായി, കിരീടമില്ലാത്ത മറ്റൊരു സീസണ്‍ കൂടി. അതല്ല കാര്യം, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടേറ്റ തോല്‍വി സൂര്യകുമാർ യാദവിന്റെ സംഘത്തെ നയിച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേക്കാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2008 മുതലുള്ള ടൂർണമെന്റില്‍ ജേതാക്കളാകാൻ കഴിയാതെ മുംബൈ ആറ് സീസണുകള്‍ പിന്നിടുന്നത് ഇതാദ്യമായാണ്. മുംബൈയുടെ അവസാന കിരീടം രോഹിത് ശർമയുടെ കീഴില്‍ 2020ലായിരുന്നു. അന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കിയാണ് അഞ്ചാം തവണ ചാമ്പ്യന്മാരായത്.

2021ല്‍ അഞ്ചാമതും, 22ല്‍ പത്താം സ്ഥാനത്തും. 2023ല്‍ പ്ലേ ഓഫില്‍ മടങ്ങിയെത്തി. 2024ല്‍ ഹാര്‍ദിക്കിന് കീഴില്‍ വീണ്ടും പത്താമത്, 25ല്‍ പ്ലേ ഓഫ്. നിലവില്‍ ഒൻപതാം സ്ഥാനത്തും. അങ്ങനെ ആറ് സീസണുകള്‍ കിരീടമില്ലാതെ, ഫൈനല്‍ പോലും കാണാതെ.

ഇത്തരമൊരു വരള്‍ച്ച മുംബൈ നേരിട്ടത് ഐപിഎല്ലിന്റെ തുടക്ക കാലത്തായിരുന്നു. 2008 മുതല്‍ 12 വരെ, അഞ്ച് വർഷം. 2013ല്‍ ആദ്യ കിരീടം ഉയര്‍ത്തി ആ വരള്‍ച്ച അവസാനിപ്പിച്ചു, രോഹിതായിരുന്നു അന്ന് നായകൻ.

Powered By: