ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്.

കൊല്‍ക്കത്ത: ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്.

നാല് റണ്ണുമായി കീറോണ്‍ പൊള്ളാര്‍ഡും റണ്ണൊന്നുമെടുക്കാതെ ഡാരന്‍ ബ്രാവോയുമാണ് ക്രീസില്‍. ഷായ് ഹോപ്(14), ദിനേശ് രാംദിന്‍(2), ഹെറ്റ്മെയര്‍(10) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

ഷായ് ഹോപ് റണ്ണൗട്ടായപ്പോള്‍ രാംദിനെ ഉമേഷ് യാദവും ഹെറ്റ്മെയറെ ബൂംമ്രയും പുറത്താക്കി. ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ അരങ്ങേറ്റം കുറിച്ചു.