ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(6), ശീഖര്‍ ധവാനെയും(3) തുടക്കത്തിലെ പുറത്താക്കി ഓഷാനെ തോമസാണ് ഇന്ത്യയെ ഞെട്ടിച്ചത്.

കൊല്‍ക്കത്ത: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(6), ശീഖര്‍ ധവാനെയും(3) തുടക്കത്തിലെ പുറത്താക്കി ഓഷാനെ തോമസാണ് ഇന്ത്യയെ ഞെട്ടിച്ചത്. രോഹിത്തിനെ തോമസ് വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന്റെ കൈകളിലെത്തിച്ചപ്പോള്‍ ധവാന്‍ തോമസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ചോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സുമായി കെ എല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ റിഷഭ് പന്തും ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് വിന്‍ഡീസിനെ തകര്‍ത്തത്. 27 റണ്‍സെടുത്ത വാലറ്റക്കാരന്‍ ഫാബിയന്‍ അലനാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.